August 9, 2026

വയനാട്ടിൽ ടൂറിസം വളർത്തുന്നതിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യും വയനാട് ടൂറിസം അസോസിയേഷൻ

0
Img 20240910 195152
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :- ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വയനാട്ടിലേക്ക് ടൂറിസ്റ്റുകളെ കൂടുതൽ കൊണ്ടുവരുന്നതിനും, നിലവിലെ ടൂറിസ്റ്റുകളുടെ ഭീതി അകറ്റുന്നതിനും മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ പ്രമേയം പാസാക്കി.

 

നിലവിൽ അടഞ്ഞുകിടക്കുന്ന എക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ നിന്നും ഉണ്ടാവണം എന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവിശ്യപെട്ടു.

 

ഒക്ടോബർ ആദ്യ വാരത്തിൽ ഇന്ത്യയിലെ പ്രമുഖരായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ ർമാരെയും, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായും, കമ്മ്യൂണിറ്റി കിച്ചൻ, വിവിധ ക്യാമ്പുകളിലും, കൽപ്പറ്റയിലെ സ്റ്റോറിലും വളണ്ടിയർമാരായി പ്രവർത്തിച്ച വയനാട് ടൂറിസം അസോസിയേന്റെ പ്രവർത്തകരെയും, മറ്റു സന്നദ്ധ സംഘടനകളുടെ പ്രവർത്തകരെയും വയനാട് ടൂറിസം അസോസിയേഷൻ ആദരിക്കും.

 

കൽപ്പറ്റയിലെ പ്രിൻസ് ഇൻ ഹോട്ടലിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സൈഫുള്ള വൈത്തിരി സ്വാഗതം ആശംസിച്ചു, ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായർ അധ്യക്ഷനായ ചടങ്ങ്, ചെയർമാൻ കെ പി സൈതലവി മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ കൺവീനർ അൻവർ മേപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പട്ടു വിയ്യനാടൻ, സജി മാനന്തവാടി, അരുൺ കരാപ്പുഴ, അനസ് മാനന്തവാടി, ഫാത്തിമ തെന്നൽ, മുനീർ കാക്കവയൽ, സുമ പള്ളിപ്രം, ബാബു ത്രീ റൂട്ട്, സന്ധ്യ ത്രീറൂട്ട്, വർഗീസ് വൈത്തിരി,സനീഷ് മീനങ്ങാടി,മീനങ്ങാടി യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ആയ ഷിബു മീനങ്ങാടി, സുഭാഷ് മീനങ്ങാടി, മീഡിയവിംഗ് കോഡിനേറ്റർ ആയ ആദർശ് ആദിത്യ,നിസാം ചാർളി മേപ്പാടി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *