October 26, 2026

വെള്ളാരംകുന്ന് വാഹനാപകടം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട വാങ്ങി

0
Img 20240911 213536
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ സഞ്ചരിച്ച വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുത രാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി. അപകടത്തിൽ ജെൻസൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജെൻസണെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടിയിലെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കള ടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. ശ്രുതിയടക്കം 9 പേർക്ക് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. ദുരന്തത്തിനു ശേഷം ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെ നിന്നത്. ഡിസംബറി ലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വീണ്ടുമൊരു ദുരന്തം ശ്രുതിയെ തേടിയെത്തിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *