September 19, 2026

സ്പോർട്സെൻസ്ന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു

0
Img 20240918 194241
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: സ്പോർട്സെൻസ്ന്റെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് തരിയോട് വെച്ച് സംഘടിപ്പിക്കുന്ന പെൺകുട്ടികൾക്കായുള്ള സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. സാജിദ് എൻ സി അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 18, 19, 20 തീയതികളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ ആയിരിക്കും ക്യാമ്പ് നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു. കോച്ചിംഗ് ക്യാമ്പിന് ദിയൂഫ് ഫാത്തിമ എന്നീ പുരുഷ-വനിതാ കോച്ചുമാർ നേതൃത്വം നൽകി.

വയനാടിന്റെ അകത്തും പുറത്തുമായി വിവിധ സ്കൂളുകളിൽ സ്പോർട്സെൻസിന്റെ കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സ്പോർട്സെൻസ്ന്റെ കോച്ചിംഗ് തുടങ്ങി ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ സ്പോർട്സെൻസിന് സാധിച്ചു. ത്രോബോൾ ബോയ്സ് കാറ്റഗറിയിൽ 31 പേർക്കും ഗേൾസ് കാറ്റഗറിയിൽ 24 പേർക്കും ഖൊ-ഖൊ യിൽ 17 പേർക്കും ഹോക്കിയിൽ 3 പേർക്കും നെറ്റ്ബോളിൽ ഒരാൾക്കും സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി, ഫുട്‍ബോളില്‍ 2 പേർക്കും ജില്ല ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി. ഇനിയും പുതിയ സ്പോർട്സ് ഇനങ്ങളിൽ കോച്ചിംഗ് നൽകാൻ സ്പോർട്സെൻസ് തയ്യാറാണെന്നും വയനാടിന്റെ കായിക മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി സ്പോർട്സെൻസ് ഭാവിയിൽ മാറുമെന്ന പ്രതീക്ഷയും ഭാരവാഹികൾ പങ്കുവെച്ചു.

സ്പോർട്സ്സെൻസിന്റെ കീഴിൽ കോച്ചിങ്ങ് നൽകുന്ന ഇനങ്ങൾ സൈക്ലിംഗ്, ⁠സൈക്കിൾ പോളോ, ⁠നെറ്റ്ബോൾ, ⁠സോഫ്റ്റ്‌ബോൾ, ഖൊ-ഖൊ, ⁠ബേസ്ബോൾ, ⁠ത്രോബോൾ, ⁠ഹോക്കി, ⁠ടെന്നിക്കോയ്റ്റ്, ⁠ഗേൾസ് ഫുട്‍ബോൾ, ഹാൻഡ്ബോൾ മുതലായവ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *