വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ: ദുരിതാശ്വാസത്തിന്റെ മറവില്‍ കോടികള്‍ തട്ടാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം വയനാട്ടിനോട് കാണിക്കുന്ന വലിയ ക്രൂരതയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അപ്പച്ചന്‍. കള്ളക്കണക്ക് ഉണ്ടാക്കി വയനാട്ടുകാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി ഭാരവാഹികളായ ഒ വി അപ്പച്ചന്‍, എം എ ജോസഫ്, ബിനു തോമസ്, വിനോദ് കുമാര്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക്ക് പോള്‍സണ്‍ കുവയ്ക്കല്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഹര്‍ഷല്‍ കോന്നാന്‍, ഡിന്റോ ജോസ്, ആയിഷ പള്ളി യാല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.





Leave a Reply