സർക്കാരിന്റെ കള്ളകണക്കിനെതിരെയും കേന്ദ്ര സർക്കാരിന്റെ സഹായപ്രഖ്യാപനം വൈകുന്നതിനെ തിരെയും കോൺഗ്രസ് പ്രതിഷേധ പ്രകടനം
മുള്ളൻകൊല്ലി: വയനാട് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍ഡിഎഫ്സര്‍ക്കാരിന്റെയും,
ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ചും കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറയിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയൻങ്കാവിൽ ഉദ്ഘാടനം ചെയ്തു.
പി എം കുര്യൻ, ശിവരാമൻ പാറ കുഴിയിൽ,വി ടി തോമസ്, ജോസ് കണ്ടംതുരുത്തി എന്നിവർ പ്രസംഗിച്ചു, സണ്ണി മണ്ഡപത്തിൽ, രാജു കടുപ്പിൽ, ജെസ്റ്റിൻ കടുപ്പിൽ,,സുനിൽ പഴയം പ്ലാത്, ഷിനോയ് തുണ്ടത്തിൽ, സാജൻ കടുപ്പിൽ, സണ്ണിനൽപ്പത്തഞ്ചിൽ,ജോസഫ് വേങ്ങശ്ശേരി, ഷൈൻ കടുപ്പിൽ എന്നിവർ നേതൃത്വം നൽകി.





Leave a Reply