November 15, 2026

വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ കട ബാധ്യത മൂലം ആത്മഹത്യ ചെയ്തു

0
Img 20240919 194917
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ കട ബാധ്യത മൂലം ആത്മഹത്യ ചെയ്തു. എടവക, പാതിരിച്ചാൽ കുന്നത്ത് കെ ടി സുനിൽ ( 50 ) നെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടിയിലെ സ്റ്റീൽ ലാൻ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

 

സുൽത്താൻ ബത്തേരി ആക്സിസ് ബേങ്കിൽ 16 ലക്ഷവും, കുടുംബശ്രീ മറ്റ് സ്വകാര്യ വൃക്തി കളിൽ നിന്നും വായ്പ വാങ്ങിയതടക്കം  25 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും കടബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

 

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഭാര്യ: റിൻസി. മക്കൾ: അൻസ മരിയ സുനിൽ, അൽന മരിയ സുനിൽ, അഷ് വൽ സുനിൽ ( വിദ്യാർത്ഥികൾ) സംസ്ക്കാര ചടങ്ങുകൾ നാളെ (വെള്ളി) മൂന്ന് മണിക്ക് കല്ലോടി സെന്റ് ജോർജ്ജ് ഫെറോന ദേവാലയ സെമിത്തേരിയിൽ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *