November 1, 2026

വേൾഡ് ഫുഡ്‌ ഇന്ത്യ 2024 എക്സിബിഷനിൽ ശ്രദ്ദനേടി പുൽപ്പള്ളി കാരനായ പോൾ ടോം

0
Img 20240921 172529
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഡല്‍ഹി യിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ വയനാട്ടിലുള്ള ടോമിസ് ഇൻഡസ്ട്രീസിന്റെ സ്റ്റാൾ ശ്രദ്ധേയമായിരിക്കുന്നു.

ക്വാളിറ്റിയിലും, പാക്കിങ്ങിലും, അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ബ്രാൻഡഡ് ഭക്ഷ്യോൽപ്പന്നങ്ങ ളാ യതിനാലാണ് പുൽപ്പള്ളി, വേലിയമ്പം സ്വദേശിയായ പോൾ ടോമിന് ഡൽഹി ഫുഡ്‌ എ ക്ബിഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

വയനാടൻ ഫിൽറ്റർ കോഫി . മല്ലിപൊടി മുളകുപൊടി . കറിമസാല വെളിച്ചെണ്ണ തുടങ്ങിയ നിരവധി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് സ്റ്റാളിൽ ഉള്ളത് .

കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന പരുപാടിയിൽ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ കെ -ബിപ് ന്റെ നേതൃത്വത്തിലുള്ള കേരള പവലിയൻ നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർ മാൻ എം എ യൂസഫലി ഉൽഘടനം ചെയ്തു .

കേരളത്തിൽ നിന്നുള്ള മികച്ച 23 സംരംഭകർക്കാണ് അവസരം ലഭിച്ചത് . 90 ഓളം രാജ്യങ്ങളിനിന്നുള്ള പ്രമുഖ ബ്രാൻഡുകളുടെ 1000 ത്തോളം സ്റ്റാളുകളു മാ ണ് എക്സിബിഷനിലു ള്ളത് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ എക്സിബിഷൻ സെപ്റ്റംബർ 22 ന് അവസാനിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news