ജയശ്രീ കോളേജ് വിദ്യാര്‍ത്ഥികളുടെ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു
പുല്‍പള്ളി: ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ കോളേജ് മാഗസിന്‍ ചില്ലക്ഷരങ്ങള്‍ വയനാട് ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് പ്രകാശനം ചെയ്തു. കോളേജ് മാഗസിന്റെ അച്ചടിച്ച പതിപ്പും ഇ- കോപ്പിയും പ്രസിദ്ധീകരിക്കപ്പെട്ടു. ചടങ്ങില്‍ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വി.എസ് നന്ദന അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ കെ.ആര്‍ ജയറാം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എസ്. ഷിബു, ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ ജയരാജ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് തോമസ്, അധ്യാപകരായ എ.എസ് നാരായണന്‍, കെ.എ മൃദുല, മാഗസിന്‍ എഡിറ്റര്‍ നന്ദന സുബ്രഹ്മണ്യന്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ടി.എ ആദിത്യന്‍, ശ്രീജിത്ത്, അജ്മല്‍, ഫര്‍ഷാദ്, നിതിന്‍രാജ്, ആല്‍ബിന്‍, ഷിബു നന്ദജ്‌ലാല്‍, ശ്രീരാജ് രാജു തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply