ഗാന്ധി ദർശൻ വേദി വയനാട് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു
കൽപ്പറ്റ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതരുടെ മക്കളായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള സഹായം വിതരണം ചെയ്തു. ഉപരിപഠനത്തിനു വേണ്ടിയുള്ള ഒന്നാംഘട്ട ധനസഹായമാണ് കൽപറ്റ ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ നൽകിയത്. അഡ്വ. ടി.സിദ്ദിക് എം.എൽ യോഗം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി സംസ്ഥാന ജന. സെക്രട്ടറി ഡോ. അജിതൻ മേനോത്ത് അധ്യക്ഷനായി. ജില്ലാ ചെയർമാൻ ഇ.വി അബ്രഹാം, പ്രദീപ് കറ്റോട്. രമേശൻ മാണിക്കൻ, കെ. ജി വിലാസിനി , ചിന്നമ്മ ജോസ്, സിബിച്ചൻ കരിക്കേടം, സി.എ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply