ജില്ലാതല വയോജന കമ്മിറ്റി യോഗം ചേർന്നു
കൽപ്പറ്റ: വയനാട് ജില്ലയിലെ വയോധികരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായുള്ള ജില്ലാതല വയോജന കമ്മിറ്റി യോഗം കൽപ്പറ്റ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രസംഗം നടത്തി. പൊതുഇടങ്ങളിലും ആരോഗ്യ മേഖലയിലും മറ്റും സുരക്ഷാ സംബന്ധമായി ജില്ലയിലെ വയോധികർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചാവിഷയമായിരുന്നു. ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഓഫീസർമാർക്ക് പരിഹാര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ നിർദേശമുണ്ടായി.
ജില്ലാ സാമൂഹ്യ നീതി ഓഫിസർ കെ.കെ പ്രജിത്ത്, ടെക്നിക്കൽ അസി. വി ശ്രിന്യ, സാംസ്കാരിക പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർ യോഗത്തിൽ സന്നിഹിതരായിരുന്നു.





Leave a Reply