May 12, 2026

ഗതാഗതയോഗ്യമല്ലാതെ ഏച്ചോം – കുറുമ്പാലക്കോട്ട- വെണ്ണിയോട് റോഡ്

0
Img 20240930 125655
By ന്യൂസ് വയനാട് ബ്യൂറോ

ഏച്ചോം: ഒന്നര വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത റോഡാണെങ്കിലും ഒന്നര കിലോമീറ്റര്‍ ദൂരമുള്ള ഏച്ചോം – കുറുമ്പാലക്കോട്ട- വെണ്ണിയോട് റോഡ് ഇപ്പോള്‍ ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. മൂന്ന് സ്‌കൂളുകളിലേക്കു വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഇതിലെ ഇപ്പോള്‍ ഓടുന്നത്. പനമരം കോട്ടത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് പൂര്‍ണമായും പനമരം പഞ്ചായത്ത് 16ാം വാര്‍ഡിലാണ്. ഗുണഭോക്താക്കളില്‍ അധികവും കോട്ടത്തറ പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശങ്ങളായ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജനങ്ങളും പനമരം പഞ്ചായത്തിലെ 16ാം വാര്‍ഡിലെ ജനങ്ങളുമാണ്. 70ല്‍ ഏറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് ഇത്ര വേഗം തകരാന്‍ കാരണം ഓവുചാലുകള്‍ ഇല്ലാത്തതാണ്. മഴക്കാലത്ത് സമീപത്തെ തോട്ടങ്ങളില്‍ നിന്നൊക്കെ ഒഴുകിയെത്തുന്ന ചെളിയും വെള്ളവും റോഡിലൂടെ ഒഴുകിയും കെട്ടി നിന്നും മണ്ണിട്ട വഴിപോലെയായിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *