കായിക മത്സരത്തിൽ ഒന്നാം സമ്മാനം നേടി ബേസിൽ ബിനോയ്
പുൽപ്പള്ളി: വയനാട് ജില്ലാ ജൂനിയർ സീനിയർ കായിക മത്സരങ്ങളിൽ അത്‌ലറ്റിക് മീറ്റിൽ 10 കിലോമീറ്റർ റെയ്‌സ് വാ ക്കിങ്ങിൽ ഒന്നാം സ്ഥാനം നേടി ബേസിൽ ബിനോയ്. പുൽപ്പള്ളി ചെറ്റപ്പാലം കാഞ്ഞിരത്തിങ്കൽ ബിനോയിയുടെയും, ആശയുടെയും മകനാണ് ബേസിൽ. പുൽപ്പള്ളി പഴശ്ശി രാജാ കോളേജ് ബി എ എക്കണോമിക്സ് ഒന്നാം വർഷ വിദ്യാർഥിയാണ് . പുൽപ്പള്ളി സ്പോർട്സ് അക്കാദമിയിലെ കായിക അധ്യാപകരായ സജി ചെങ്ങനാമഠത്തിലും, ജോസ് പ്രകാശുമാണ് ബേസിലിന്റെ പരിശീലകർ.





Leave a Reply