ചുരത്തിൽ ലോറി ഡ്രൈവർക്കു മർദ്ദനം : മൂന്നു പേരെ അറസ്റ്റ് ചെയ്തു.
വൈത്തിരി: വയനാട് ചുരത്തിൽ സൈഡ് മാറിയെന്നാരോപിച്ചു ലോറി ശനിയാഴ്ച രാത്രി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർ ബാലുശ്ശേരി ചേളന്നൂർ മൂവത്തു പടിക്കൽ സോനുവിനെ മർദ്ദിച്ച സംഭവത്തിൽ 8 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ മൂന്നു പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ സ്വദേശികളായ ഉബൈദ്, മുഹമ്മദ് ഷാദിൽ, മീനങ്ങാടി സ്വദേശി സഞ്ജീത് അഫ്‌താബ്, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മരത്തടി കയറ്റിയ ലോറി ഏഴാം വളവിൽ മറിഞ്ഞു ചുരം ബ്ലോക്കായതിനാൽ വൈത്തിരി പോലീസ് വലിയ വാഹനങ്ങൾ ലക്കിടിയിൽ തടഞ്ഞിട്ടിരുന്നു. പിന്നീട് ഇവിടെ നിന്നും പുറപ്പെട്ട സോനുവിന്റെ ലോറി സൈഡ് മാറി വന്നു എന്നാരോപിച്ചാണ് ചുരം വ്യൂ പോയിന്റിൽ കാറിൽ വന്നവർ ലോറി തടയുകയും വാക്കേറ്റം ഉണ്ടാക്കുകയും ചെയ്തത്. പിന്നീടാണ് ഡ്രൈവറെ ലോറിയിൽ കയറി മർദ്ദിച്ചത്. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എട്ടു പേർക്കെതിരെ താമരശ്ശേരി പോലീസ് കേസ്സെടുത്തത് .





Leave a Reply