August 8, 2026

മാനന്തവാടി നഗരസഭാ ഓഫീസ് സമുച്ചയം വയനാട് മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്ക് വിട്ടുനൽകും

0
WhatsApp Image 2026-08-08 at 5.36.35 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിന് സഹായ ഹസ്തവുമായി മാനന്തവാടി നഗരസഭ. നിലവിലെ നഗരസഭയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്ന നിലക്ക് നിലവിലെ മെഡിക്കൽ കോളേജ് റോഡിന് സമീപമുള്ള നഗരസഭ ഓഫീസ് സമുഛയം മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്കായി വിട്ടു നൽകാൻ ഇന്ന് ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു. വയനാട് മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് തീരുമാനം.

യോഗത്തിൽ നഗരസഭ ചെയർ പോഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യഷമാരായ പി.വി. ജോർജ്, ലേഖാ രാജീവൻ, ഷിബു കെ ജോർജ്, പി.വി എസ് മൂസ. കൗൺസിലർ വി.യുജോയി തുടങ്ങിയവർ സംസാരിച്ചു. മൂന്ന് വർഷ കാലാവധിക്കാണ് നഗരസഭ കെട്ടിടം നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *