മഠത്തുംകുനി പരിശീലനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ചു
വെള്ളമുണ്ട:ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മഠത്തുംകുനി തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.
ഉദ്ഘടനത്തോടനുബന്ധിച്ച് നിയമസഹായ ക്യാമ്പും സംഘടിപ്പിച്ചു.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഐ. പി സുരേഷ് ബാബു,ഡോ. അഞ്ജു എൻ പിള്ള, ഡോ.സി അബ്ദുൽ സമദ് എന്നിവർ നിയമസഹായ ബോധവത്‌രണ സന്ദേശം നൽകി.
ആലി കുനിങ്ങാരത്ത്,തോമസ് പാണ്ടിക്കാട്ട്,ഹമീദ് ഇ.കെ, കേളു എം , സൂപ്പി കാപ്പുമ്മൽ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply