കൃഷി ഭവനുകളിലെ ഒഴിവുകൾ നികത്തണം: സ്വതന്ത്ര കർഷക സംഘം
മാനന്തവാടി: കൃഷി ഓഫീസർ ഉൾപ്പെടെയുളള ഒഴിവുകളിൽ നിയമനം നടത്തി മണ്ഡലത്തിലെ കൃഷിഭവനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മായൻ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മൂന്നു വർഷം മുൻപുണ്ടായ പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നത് വൈകിപ്പിക്കുന്ന സർക്കാർ നിലപാട് മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. വിള ഇർഷൂറൻസ് തുകയും സർക്കാർ കർഷകർക്ക് നൽകാനുണ്ട്. 31ന് കോഴിക്കോട്ട് നടക്കുന്ന സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനവും കർഷക സമ്മേളനവും വിജയിപ്പിക്കാൻ തീരുമാനിച്ചു. കുഞ്ഞമ്മദ് കൈതക്കൽ, കെ.കെ. ഇബ്രാഹിം, വി.സി. അമ്മദ്, നാസർ കൂളിവയൽ പ്രസംഗിച്ചു.സെക്രട്ടറി സലീം കേളോത്ത് സ്വാഗതം പറഞ്ഞു.
Leave a Reply