May 11, 2026

വയനാട് ഉപതിരഞ്ഞെടുപ്പ് നവംബർ 13 ന് 

0
Img 20241015 Wa00771
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 13 നാണ് തിരഞ്ഞെടുപ്പ്. 23 ന് ഫലപ്രഖ്യാപനമുണ്ടാകും. ഇതോടെ വരും ദിവസങ്ങളിൽ വയനാട് തിരഞ്ഞെടുപ്പ് രംഗം സജീവമാ കും. 2 മണ്ഡലങ്ങളിൽ വിജയിച്ചതോടെ അമേഠി നിലനിർത്താനും വയ നാട് കൈവിടാനുമുള്ള പ്രഖ്യാപനത്തിനൊപ്പം യൂഡിഎഫ് പ്രതിനിധിയായി രാഹുൽ ഗാന്ധിക്ക് പിൻഗാമിയായി പ്രിയങ്ക ഗാന്ധിയുടെ പേര് നേരത്തെ തന്നെ നിശ്ചയിച്ചതിനാൽ യു ഡി എഫ് ആദ്യമേ തന്നെ പ്രചരണ രംഗത്ത് സജീവമായേക്കും. ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായ വയനാട്ടിൽ എൽഡിഎഫിനും, എൻഡിഎ യ്ക്കും വേണ്ടി ആരാക്കെയാകും സ്ഥാ നാർത്ഥികൾ എന്നത് വരും ദിനങ്ങളിൽ വ്യക്തമാകും. പ്രിയങ്കയ്ക്ക് റെക്കോർഡ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന യൂ ഡി എഫ് ക്യാമ്പിനെതിരെ വോട്ടർമാരെ വഞ്ചിച്ച് ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചു എന്ന പ്രചരണ തന്ത്രമായിരിക്കും ഇടതു മുന്നണിയും ബിജെപിയും പുറത്തിറക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *