പോലീസ്ഹെഡ് ക്വാർട്ടേഴ്‌സിലെ ഫണ്ടുകളിൽ ക്രമക്കേട്; പോലീസുക്കാരനെതിരെ കേസ്
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ്ഹെഡ് ക്വാർട്ടേഴ്‌സിലെ ഫണ്ടുകളിൽ ക്രമക്കേട് നടത്തിയ ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്‌സിൽ ജോലി ചെയ്തിരുന്ന നിലവിൽ പടിഞ്ഞാറത്തറ സ്റ്റേഷനിലെ എസ് സിപിഒയുമായ കെ.വി സന്ദീപ് കുമാറിനെതിരെയാണ് ഒരു കൂട്ടം പോലീസുകാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് കേസെടുത്തത്. പോലീസുക്കാരുടെ ശമ്പളത്തിൽ നിന്നും അദർ റിക്കവറിയിനത്തിൽ പിരിച്ചെടുത്ത തുക അനധികൃതമായി ചിലവഴിച്ചതായും, കൃത്യമായി കണക്കുകൾ സൂക്ഷിക്കാതിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. കൂടാതെ പല പോലീസുകാരുടെയും അടുക്കൽ നിന്നും അവരുടെ ലോണുകൾ ഇയാൾ വാങ്ങിയെടുത്തതായും ആരോപണമുണ്ട്. പോലീസുക്കാർ എസ്‌പിക്ക് നൽകിയ പരാതിയെ തുടർന്ന് അഡി.എസ്പിയുടെ നേതൃത്വത്തിലുള്ള 5 അംഗ സംഘം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് സന്ദീപ് കുമാറിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
Leave a Reply