ദീപ്തിഗിരി ക്ഷീരസംഘം ഭരണസമിതി രാജിവെക്കണമെന്ന് സിപിഎം എടവക ലോക്കൽ കമ്മിറ്റി
എടവക: ക്ഷീരകർഷകരെ കൊള്ളയടിച്ച്, അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ദീപ്തിഗിരി ക്ഷീരസംഘം ഭരണസമിതി രാജിവെക്കണമെന്ന് സിപിഐഎം എടവക ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷീരകർഷകരെ സഹായിക്കുന്നതിനായി സൊസൈറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റോറിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സാമ്പത്തിക ബാധ്യതകളും ചില ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച്, പ്രശ്‌നങ്ങളിൽ നിന്നും തടിയൂരാനുളള ശ്രമമാണ് ഭരണസമിതി നടത്തിവരുന്നത്. ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരം പാർട്ടി ഉയർത്തിക്കൊണ്ടുവരുമെന്ന് ലോക്കൽ കമ്മിറ്റി അറിയിച്ചു.
രാമകൃഷ്ണൻ അദ്ധ്യക്ഷനായ യോഗത്തിൽ ലോക്കൽ സെക്രട്ടരി പി പ്രസന്നൻ, കെ ആർ ജയപ്രകാശ്, പി പി ബിനു, നജീബ് മണ്ണാർ, മിനി തുളസീധരൻ, പോക്കൂട്ടി എന്നിവർ സംസാരിച്ചു.
Leave a Reply