മരണാനന്തര പുണ്യാനുമോദന ചടങ്ങ് സംഘടിപ്പിച്ചു
കൽപ്പറ്റ: കൽപ്പറ്റയിലെ കച്ചേരിക്കുന്ന് സ്വദേശിയും റിട്ട. സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറുമായ ആതിരാഭവൻ വീട്ടിൽ ഇ. വാസുദേവൻ്റെ മരണാനന്തര പുണ്യാനുമോദന ചടങ്ങ് സംഘടിപ്പിച്ചു. വയനാട് ജില്ലാ ബുദ്ധിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പി ടി ഗോപാലൻ, ശ്രീനാഥ് കെ കെ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. സുബ്രഹ്മണ്യൻ മാസ്റ്റർ പുണ്യാനുമോദന പ്രഭാഷണം നടത്തി. വി ജി പ്രേംനാഥ്, എ കെ സന്തോഷ്, ഷനോജ് കാവിൽ, ഡോ. ദുഷ്യന്തൻ, കൃഷ്ണൻ കുട്ടി, ജോസ് മാനന്തവാടി, എ ജെ ജെയിംസ്, മുഹമ്മദ് മുട്ടിൽ, അഞ്ജിത്ത് കെ, അശ്വിൻ ഭീം നാഥ്, സ്വതന്ത്ര ടീച്ചർ, ജേക്കബ് വൈദ്യൻ, ജെയിംസ്, പ്രവീൺ കൊണ്ടോട്ടി, മണി നാരായണൻ, രാമൻകുട്ടി, രമേശൻ കെ ആർ എന്നിവർ ഓർമകൾ പങ്കുവെച്ചു. ചടങ്ങിൽ മറ്റ് കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും പ്രദേശവാസികളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. മകൻ അരുൺദേവ് നന്ദി അറിയിച്ചു.
Leave a Reply