December 9, 2024

സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് കൂട്ടുകാരൻ ആത്മഹത്യ ചെയ്തു

0
Img 20241104 181201

 

കേണിച്ചിറ : മൂടക്കൊല്ലി നെടുമല ശരത് (ചാമി) (27) ആണ് ആത്മഹത്യ ചെയ്തത്. കർണ്ണാടകയിൽ നടന്ന വാഹനാപകടത്തിൽ സുഹൃത്ത് ജിതിൻ മരിച്ചതിനെ തുടർന്ന് ദിവസങ്ങളായി ശരത് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്ക്കാരം വീട്ടുവളപ്പിൽ.പിതാവ്: ഷാജൻ. മാതാവ് : കോമളം. സഹോദരൻ: ശ്യാംജിത്ത്. ഒക്ടോബര്‍ 31ന് കര്‍ണാടക ചാമരാജനഗറില്‍ വച്ചാണ് ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക് മറ്റൊരു വാനിടിച്ച്‌ അപകടമുണ്ടായത്. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവന്ന വാന്‍ ജിതിന്‍ ഓടിച്ചിരുന്ന വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജിതിന്‍ മരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *