ബാലാവകാശ കമ്മീഷന്റെ ഏകദിന പരീശീലനം നാളെ
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീ ജില്ലാമിഷനുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നാളെ (നവംബര്‍ 7) രാവിലെ 10 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ ഏകദിന പരീശീലനം നല്‍കുന്നു. ഉത്തരവാദിത്തപൂര്‍ണ്ണ രക്ഷാകര്‍തൃത്വം, കുട്ടികളുടെ അവകാശങ്ങള്‍, ജീവിത നൈപുണി വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങീയ വിഷയങ്ങളില്‍ പരിശീലനം നല്‍കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസൗഹൃദ കേരളം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് കേരളത്തിലുടനീളം ബാലസൗഹൃദ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പാക്കാനാണ് കമ്മീഷന്‍ സുരക്ഷിത ബാല്യം സുന്ദര ഭവനം പദ്ധതി നടപ്പാക്കുന്നത്. ബാലസൗഹൃദ രക്ഷാകര്‍തൃത്വം പ്രാവര്‍ത്തികമാക്കാന്‍ തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസനം, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ തടയല്‍, ആത്മഹത്യ പ്രവണത ഇല്ലാതാക്കല്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ദുരുപയോഗം തടയല്‍, സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ സഹകരണത്തോടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തീരക്ഷങ്ങള്‍ ബാലസൗഹൃദ ഇടങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
Leave a Reply