December 11, 2024

ഉപതെരഞ്ഞെടുപ്പ്*  *അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു*

0
Img 20241106 205922

വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സേവന വിഭാഗത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഉറപ്പാക്കിയതായി പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേര്‍ണിങ് ഓഫീസര്‍ അറിയിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ അവശ്യ സേവന വിഭാഗത്തിലുള്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് നവംബര്‍ 8 മുതല്‍ 10 വരെ അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ച പോസ്റ്റല്‍ വോട്ട് കേന്ദ്രങ്ങളിലെത്തിരാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചിനകം വോട്ടവകാശം നിര്‍വഹിക്കാം.

നിയമസഭാ മണ്ഡലം, പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ എന്നീ ക്രമത്തില്‍- കല്‍പ്പറ്റ (കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), മാനന്തവാടി (മാനന്തവാടി സബ് കളക്ടര്‍ ഓഫീസ്), സുല്‍ത്താന്‍ ബത്തേരി ( സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്), ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍( നിലമ്പൂര്‍ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാള്‍), തിരുവമ്പാടി ( നിലേശ്വരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *