വിവാദ പോസ്റ്റർ :സിപിഎംജില്ല നേതൃത്വം നിലപാട് വ്യക്തമാക്കണം.
തിരുനെല്ലി :കഴിഞ്ഞ ദിവസം തിരുനെല്ലി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റർ വിഷയത്തിൽ സിപിഎം ജില്ല നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു. തമിഴ്നാട്ടിൽ ജയിക്കാൻ രാഹുൽ ഗാന്ധിയുടെ ഫോട്ടോയും, കോൺഗ്രസ് ന്റെ സഹായവും സിപിഎം ന് ആവിശ്യമുണ്ട്.രാജസ്ഥാനിൽ കോൺഗ്രസ് ന്റെ സിറ്റിംഗ് സീറ്റ് സിപിഎം ന് വിട്ടുകൊടുത്തത് കൊണ്ട് ഒരു എംപി യെ ജയിപ്പിച്ചെടുക്കാനും അതുവഴി ചിഹ്നം നിലനിർത്താനും സിപിഎം ന് കഴിഞ്ഞു .കേരളം കഴിഞ്ഞാൽ മറ്റേത് സംസഥാനങ്ങളിലും സിപിഎം ന് നിലനിക്കാൻ കോൺഗ്രസ്‌ന്റെ സഹായം ആവശ്യമാണ് എന്ന സാഹചര്യം നിലനിൽക്കേ രാഹുൽ ഗാന്ധിയുടെ കുടുംബത്തെയും കൈ ചിഹ്നനത്തെയും അപമാനിക്കാൻ ഡി വൈ എഫ് ഐ ജില്ലാ നേതാവ് ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ വിവാദത്തിൽ സിപിഎം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ പറഞ്ഞു. യൂത്ത് കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ഉദൈഫ. കെ, സഞ്ജയ് കൃഷ്ണ, റഹീഷ് ടി. എ, ദിനേശ് കൊട്ടിയൂർ,യുസുഫ് കാവുങ്ങൽ, എന്നിവർ സംസാരിച്ചു.
Leave a Reply