December 14, 2025

മുത്തശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് മാനസിക സമ്മർദ്ധമുള്ളയാളെന്ന്.

0
Img 20241109 213432
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് മാനസിക സമ്മർദ്ധമുള്ളയാളെന്ന് സൂചന.

 

 

ചീരാൽ റജിനിവാസിലെ രാഹുൽരാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ (75) കഴുത്തിൽ തുണി മുറുക്കി ഞെരിച്ച് കൊന്നത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. .പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

 

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇയാൾ അധ്യാപകനായി നേരത്തെ ജോലി ചെയ്തിരുന്നു.ഇതിനു മുൻപ് ജോലി ചെയ്ത കമ്പനിയിൽ നിന്നും മാനസിക സമ്മർദ്ദം മൂലം രാജിവെച്ചു പിന്നീട് നിലഗിരി കോളേജിൽ അദ്ധ്യാപകനായി. പ്രതി തന്റെ മുത്തശ്ശിയെ കഴുത്തിൽ തോർത്തിട്ട് കൊല്ലുകയും അതിന് ശേഷം സ്വയം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം ഏറ്റു പറയുകയായി രുന്നു.രാഹുൽരാജ് മാനസിക അസ്വാസ്ഥ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയയാളാണ് എന്നാണ് വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *