ഹൃദയം കവർന്ന് സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പര്യടനം
മാനന്തവാടി:എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻമൊകേരിയുടെ വടക്കേവയനാട് മണ്ഡലം പര്യടനം തുടരുന്നു. തിരുനെല്ലി അപ്പപാറയിൽ നിന്ന് ആരംഭിച്ച പര്യടനം സി.കെ ആശ എംഎൽഎം ഉദ്ഘാടനം ചെയ്തു.
പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്ര സർക്കാരിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും വയനാട് മണ്ഡലത്തിലെ ജനകീയ വിഷയങ്ങൾ ലോക്സഭയിൽ വേണ്ട രീതിയിൽ അവതരിപ്പിക്കാൻ പോലും രാഹുൽ ഗാന്ധി തച്ചറായിട്ടില്ലെന്നും അവർ ആരോപിച്ചു. മുണ്ടകൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായം അനുവദിക്കത്തെ കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും വയനാട് നേരിടുന്നവന്യമൃഗ ശല്യം രാത്രിയാത്ര നിരോധന വിഷയത്തിലും ഒരു നടപടിയും സ്വീകരിക്കാൻ കഴിയത്ത എം.പിക്ക് കഴിഞ്ഞില്ല. വയനാടിന് ഒപ്പം നിൽക്കാൻ കഴിയുന്ന എംപിയെയാണ് വേണ്ടതെന്നും സി.കെ
ആശഎം.എൽ എ പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈയിൽ 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലിന് പിന്നാലെയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഇതിന് എതിരെ ശക്തമായ പ്രതിഷേധത്തിന് ഇടതു മുന്നണി നേതൃത്വം നൽകുമെന്നും ജനങ്ങൾക്ക് അശങ്ക വേണ്ടന്നും എം.എൽ എ പറഞ്ഞു. കെ.ബി ഹംസ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി പി മുരളി, സി.കെ.ശശിന്ദ്രൻ, ഇ.ജെ ബാബു.എ.എൻ പ്രഭാകരൻ, പി.വി. സഹദേവൻ, വി.. കെ ശശിധരൻ പി.കെ. സുരേഷ്, ജസ്റ്റിൻ ബേബി,, എ.ജോണി,ഷാജി ചെറിയൻ, കുര്യക്കോസ് മുള്ളൻമാട, പി എം ഷെബിറലി, കെ.പി ശശികുമാർ,മെയ്‌തു കുന്നുമ്മൽ, പി.വി.ബാലകൃഷ്‌ണൻ, അസ്യ ടീച്ചർ, സുധി രാധകൃഷ്ണൻ നിഖിൽ പത്മനഭൻ’ കെ മുരളിധരൻ, എം.ടി ഇബ്രാഹിം എന്നിവരും വിവിധ സ്വികരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
Leave a Reply