December 13, 2024

പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി: പള്ളിയിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രാർഥന നടത്തി

1
Img 20241110 211522

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ചു. കമ്പളക്കാട് നൽകിയ സ്വീകരണത്തിന് ശേഷം നായ്ക്കട്ടിയിലെ കോർണർ യോഗത്തിൽ പങ്കെടുക്കാൻ പോകവേയാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിയിലെത്തിയത്. പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ പള്ളിയിൽ പ്രാർഥന നടക്കുകയായിരുന്നു. ഫാ. തോമസ് പനയ്ക്കൽ, പള്ളി വികാരി ഫാ. അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് പ്രിയങ്ക വേണ്ടി പള്ളിയിൽ പ്രാർഥന നടന്നു. പള്ളിയിലൊരുക്കിയ ചായസൽക്കാരത്തിലും പ്രിയങ്ക പങ്കെടുത്തു. പള്ളിക്കുന്ന് പെരുന്നാളിന് പ്രിയങ്ക ഗാന്ധിയെ ഫാ. തോമസ് പനയ്ക്കൽ ക്ഷണിച്ചു. ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

1 thought on “പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി: പള്ളിയിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രാർഥന നടത്തി

  1. Waqf എന്താണ് എന്ന് ചോദിച്ചോ?അച്ഛൻ മാർ പിനെയും പവങ്ങളെ പറ്റിക്ക്കയാണോ

Leave a Reply

Your email address will not be published. Required fields are marked *