രസതന്ത്ര കൗതുകങ്ങൾ ശില്പശാല നടത്തി*
മീനങ്ങാടി: പ്രവർത്തനങ്ങളിലൂ ടെ പഠനം എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന വിജ്ഞാന കൗതുകം പദ്ധതിയുടെ അഞ്ചാം എപ്പിസോഡ് രസതന്ത്ര കൗതുകങ്ങൾ മീനങ്ങാടി സ്‌റ്റെർക്ക് ഹാളിൽ ചെയർമാൻ പ്രൊഫ.കെ ബാലഗോപാലൻ രസതന്ത്രമാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. ഭിത്തിയിൽ പതിപ്പിച്ച വെള്ള പേപ്പറിൽ നനച്ച ബ്രഷ് ഉപയോഗിച്ച് തൂത്തപ്പോൾ രസതന്ത്ര കൗതുകങ്ങൾ എന്ന് പിങ്ക് നിറത്തിൽ തെളിഞ്ഞു വന്നത് കുട്ടികളുടെ കൗതുകം ഉണർത്തി.തുടർന്ന്. വെള്ളം “ചോര’’ ആക്കൽ, വെളുത്ത “വിഗ്രഹ “ത്തിൽ നിന്നും “രക്തം “ തുടങ്ങിയ മാജിക്കകളും കുട്ടികളെ ആവേശഭരിതരാക്കി.
എങ്ങനെ ?എന്തുകൊണ്ട് ? എന്ന ചോദ്യങ്ങൾ ഉയർത്തി അവർ സ്വയം പരീക്ഷണങ്ങൾ ആവേശപൂർവ്വം ചെയ്തു.ചെമ്പരത്തിപ്പൂവും, നില ശംഖും ഷ്പവും ഉപയോഗിച്ച് സൂചക പേപ്പറുകൾ ഉണ്ടാക്കി ആസിഡും ആല്ക്കലിയും തിരിച്ചറിഞ്ഞു. ഹൈഡ്രജൻ ബലൂണിൻ്റെ തത്വം ,അഗ്നി ശമിനിയുടെ തത്വം എന്നിവ പരീക്ഷണങ്ങളിലൂടെ മന:സ്സിലാക്കി. ബൂററ്റും പിപ്പറ്റും ഉപയോഗിച്ചു് അസിഡും ആല്ക്കലിയും തമ്മിലുള്ള പ്രവർത്തനം (ന്യൂട്രലൈസേഷൻ) ശാസ്ത്രീയമായി മനസ്സിലാക്കി
മോര് ലോഹപ്പാത്രങ്ങളിൽ സൂക്ഷിക്കാത്തത് എന്തുകൊണ്ട് ? നമുക്ക് അസിഡിറ്റി ഉണ്ടാകുന്നത് എന്തുകൊണ്ട് .?ഉറുമ്പു കടിക്കുമ്പോൾ വേദനിക്കുന്നതെന്തുകൊണ്ട് ? നിത്യജീവിതത്തിൽ ആസിഡുകളും ആൽക്കലികളും എങ്ങനെ പ്രയോജനപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും രസതന്ത്രകൗതുകം ശില്പശാല പ്രചോദനമായി.
ജോയിസ് മെറിൻ പി.മാത്യൂ,, മിൻഷാ ഫാത്തിമ കെ.കെ., ഫാത്തിമ നബുല,സി.കെ. മനോജ്, തുടങ്ങിയവർ ആർ.പി.മാരായി പ്രവർത്തിച്ചു.പി.ആർ.മധുസുദനൻ ,എം.എം.ടോമി, കെ.രാജപ്പൻ, കെ.ആർ.സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി.
Leave a Reply