നവ ജനശക്തി കോൺഗ്രസ്സ് യോഗം
കൽപ്പറ്റ : സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിലും . ചേലക്കരയിലും നവ ജനശക്തി കോൺഗ്രസ്സ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. എം.ജി.ടി ഹാളിൽ ചേർന്ന യോഗം ദേശീയപ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. പാലക്കാട് മണ്ഡലത്തിൽ തനിച്ച് മത്സരിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലെയും, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകൾ ജനവിരുദ്ധ മുന്നണികളെ പരാജയപ്പെടുത്താനും വിധിയെഴുതാനുമുള്ള അവസരമായി പ്രയോജനപ്പെടുത്തണമെന്ന് നവ ജനശക്തി കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ പറഞ്ഞു. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിൻ്റെ നയങ്ങൾജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി കേന്ദ്രത്തിൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ വർഗീയ, ജനവിരുദ്ധ അജണ്ടയാണ് തുടരുന്നതെന്നും മതന്യൂനപക്ഷങ്ങൾക്കും ദളിത്-ആദിവാസി വിഭാഗങ്ങൾക്കുമെതിരായ ആക്രമണങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിൽ കൂടുതൽ ഭരണഘടനാ വിരുദ്ധ നിയമങ്ങൾ പാസാക്കാനാണ് ബിജെപി ശ്രമിക്കുന്നത് .ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണ്, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ പ്രത്യേക പാക്കേജ് അനുവദിക്കാനോ തയ്യാറായിട്ടില്ല. ഉപതിരഞ്ഞെടുപ്പ് ഫലം കേന്ദ്ര ബിജെപി സർക്കാരിൻ്റെ ഇത്തരം നയങ്ങൾക്കെതിരായ ശക്തമായ തിരിച്ചടി നല്കുമെന്നുo പറഞ്ഞു.
Leave a Reply