“ഗസലോളം” മാതൃകാ പരിപാടിയുമായി ഗവ.ഹയർസെക്കണ്ടറി സ്കൂൾ തരുവണ
തരുവണ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ഗസലോളം’ എന്ന ഗസൽ സന്ധ്യ നടത്തപ്പെട്ടു. വയനാട് ജില്ലയിലെ പ്രമുഖ ഗായക സംഘമായ അരവിന്ദ് രാജ നയിക്കുന്ന ഗസൽ ഗായക ഗ്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.
മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സുരേഷ് കെ.കെ പരിപാടി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് കെ സി കെ നജുമുദ്ധീൻ, സ്കൂൾ
പ്രിൻസിപ്പൽ ജെസി,
പ്രഥമ അധ്യാപിക നിർമ്മല,
ഉറുദു അധ്യാപക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്
നജീബ് മണ്ണാർ, നാസർ സാവാൻ, മമ്മു മാസ്റ്റർ, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
എണ്ണൂറിലധികം വിദ്യാർത്ഥികളും
രക്ഷിതാക്കളും ഗസൽ പ്രേമികളും
പങ്കെടുത്തു.
ഹരിതാഭവും പ്രകൃതി സൗഹൃദവും ആയിട്ടുള്ള
സ്കൂൾ ഹരിതക്ലബ്ബ് നിർമ്മിച്ച
ഹരിത വള്ളിക്കൂടിലിൽ വെച്ചായിരുന്നു പരിപാടി നടന്നത്
വിദ്യാർത്ഥികൾക്ക് നവ്യമായ അനുഭവമായിരുന്നു ഈ ഗസൽ സന്ധ്യിൽ വെച്ച് സുലൈഖ ടീച്ചറെ ആദരിച്ചു. ചടങ്ങിന് മുഹമ്മദലി കെ.എ നന്ദി പറഞ്ഞു.
ഗസൽ പരിപാടിയിലൂടെ ഉറുദു ഭാഷയുടെ മഹത്വവും സംഗീതാത്മകഥയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
ഉറുദു ഭാഷയുടെയും ഗസലിന്റെയും പ്രാധാന്യം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന ഈ പരിപാടി ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണെന്നും
ഒരു അക്കാദമിക പ്രവർത്തനമാണെന്നും ബി.പി.സി പറഞ്ഞു. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച ഉറുദു അധ്യാപിക സുലൈഖ ടീച്ചർ കുട്ടികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ് പകർന്നു നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply