December 11, 2024

വീട് തീയിട്ട് നശിപ്പിച്ച കേസിലെ പ്രതിയെപിടികൂടി 

0
Img 20241122 113209

 

നടവയൽ :കേണിച്ചിറ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടവയൽ പുഞ്ചകുന്ന് എടലാട്ട് നഗർ ബിനീഷും കുടുംബവും താമസിക്കുന്ന വീട് തീയിട്ട് നശിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. അയൽവാസിയും ബന്ധുവുമായ എടലാട്ട് നഗർ കേശവനെയാണ് (32) കേണിച്ചിറ പൊലീസ് ‌സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിനാണ് സംഭവം. തീ വയ്പിൽ കുടുംബത്തിൻ്റെ മുഴുവൻ വസ്ത്രങ്ങളും കുട്ടികളുടെ പുസ്‌തകങ്ങളും പഠന സാമഗ്രികളും ഉൾപ്പെടെ കത്തിനശിച്ചിരുന്നു. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. പ്രതിമദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കാരണം. മുൻപ് സഹോദരന്മാരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലും കേശവൻ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *