വയനാട്ടിൽ ഹർത്താൽ നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഉരുൾ പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ ഹർത്താൽ നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 19ന് വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ നടത്തിയതിനെയാണ് ഹൈക്കോടതി വിമർശിച്ചത്. നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇത് വളരെയധികം അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹർത്താൽ കാര്യത്തിൽ തങ്ങൾ പ്രകടിപ്പിച്ച അഭിപ്രായം ബന്ധപ്പെട്ടവരെ അറിയിക്കാനും കോടതി നിർദേശം നൽകി.
Leave a Reply