നാഷണല്‍ ലീഗ് വയനാട് ജില്ലാ കമ്മിറ്റിചേർന്നു
കല്‍പ്പറ്റ: ലൈബ്രറി ഹാളില്‍ ചേര്‍ന്ന നാഷണല്‍ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ചൂരല്‍ മല മുണ്ടക്കൈ ദുരന്തത്തില്‍ ഇരയായവര്‍ക്ക് സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മനുഷ്യത്വം നഷ്ടപ്പെട്ട പ്രസ്താവനയാണ് നടത്തിയതെന്ന് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. എത്രയും വേഗത്തില്‍ ദുരന്തത്തിന്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഫണ്ട് അനുവദിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി നജീബ് ചന്തക്കുന്ന് കുന്നമ്പറ്റ റിഹാബിലിറ്റേഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Leave a Reply