കെഎസ്ആര്‍ടിസി ഡ്രൈവിംങ് സ്‌കൂളിന് ജില്ലയില്‍ തുടക്കമായി
മാനന്തവാടി:കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ ഡ്രൈവിംങ് സ്‌കൂളിന് മാനന്തവാടിയില്‍ തുടക്കമായി. സംസ്ഥാനമെമ്പാടും നടപ്പിലാക്കുന്ന ഡ്രൈവിംങ് പരിശീലന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും സ്‌കൂള്‍ ആരംഭിച്ചത്. മൈസൂര്‍ റോഡിലെ ഗ്യാരേജിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ഡ്രൈവിംങ് സ്‌കൂളിന്റെ ഉദ്ഘാടനം മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബി ഡി അരുണ്‍കുമാര്‍, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ കെ എം അബ്ദുല്‍ ആസിഫ്, കെ സി സുനില്‍കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി ടി ബിജു, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ ജെ റോയ്, എ സി പ്രിന്‍സ്, മനീഷ് ഭാസ്‌ക്കര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സി ഡി ബൈജു സ്വാഗതവും സൂപ്രണ്ട് സുധിറാം
നന്ദിയും പറഞ്ഞു.
Leave a Reply