സംസ്ഥാനതല സര്‍ഗോത്സവം:* *501 അംഗ സംഘാടക സമിതി രൂപീകരിച്ചു* *കലാമേള ഡിസംബര്‍ 27 മുതല്‍ 29 വരെ മാന്തവാടിയില്‍*
മാനന്തവാടി:പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷന്‍ സ്‌കൂള്‍, പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 8- മത് സംസ്ഥാനതല സര്‍ഗോത്സവം സംഘടിപ്പിക്കുന്നതിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പട്ടികജാതി -പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെയാണ് കലാമേള അരങ്ങേറുക. മന്ത്രി ഒ.ആര്‍ കേളു, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ് സര്‍ഗോത്സവം-2024 ന്റെ ലോഗോ, പോസ്റ്റര്‍ എന്നിവ നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എം.ആര്‍.എസ്, പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നിന്നുള്ള 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുക്കും. ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലായി 31 ഇന മത്സരങ്ങളാണ് നടക്കുക. വകുപ്പ് മന്ത്രി ഒ.ആര്‍ കേളു മുഖ്യരക്ഷാധികാരിയും അഡീഷണല്‍ ചീഫ് സെക്രട്ടറി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, എം.പി, എം.എല്‍.എമാര്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ കണ്‍വീനറും 16 അംഗ സബ് കമ്മിറ്റികള്‍ ഉള്‍പ്പെടെ 501 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ. ബിപിന്‍ദാസ്, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply