നയി ചേതന 3.0 ദേശീയ ജൻഡർ ക്യാമ്പെയിൻ തുടങ്ങി*
കല്പറ്റ :ദേശീയ ഗ്രാമീണ ഉപജീവന മിഷൻ്റെ ഭാഗമായി കുടുംബശ്രീ മിഷൻ ദേശീയ ജൻഡർ ക്യാമ്പയിൻ നയി ചേതന 3.0 തുടങ്ങി.പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്തു. നയി ചേതനയുടെ ഭാഗമായി നടക്കുന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും സിഗ്‌നച്ചർ ക്യാമ്പയിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കല്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി. ജെ. ഐസക് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ പി. കെ. ബാലസുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ കെ. നിഷാദ് പ്രതിജ്ഞ ചൊല്ലികൊടുത്തു. അസി. കോ ഓർഡിനേറ്റർമാരായ കെ.കെഅമീൻ, വി.കെ. റജീന, സി ഡി എസ് ചെയർപേഴ്സൺ കെ. ദീപ,സ്വകാര്യ ബസ് തൊഴിലാളി പ്രതിനിധി അഭി മീനങ്ങാടി, ടി ജി ഫോറം പ്രതിനിധി ബൈജു സോണി, ജില്ല പ്രോഗ്രാം മാനേജർ ആശ പോൾ സി ഡി എസ് ചെയർപേഴ്സൺമാരായ വത്സ മാർട്ടിൻ, ഡോളി രഞ്ജിത്ത്, കെ.ലത, കെ സജ്‌ന, എ.രജനി,ഷാജി മോൾ എന്നിവർ സംസാരിച്ചു.
Leave a Reply