വിരബാധയില്ലാത്ത കുട്ടിക്കാലത്തിനായി സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്*
മാനന്തവാടി:വിരബാധയില്ലാത്ത കുട്ടിക്കാലത്തിനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അഭ്യര്‍ത്ഥിച്ചു. വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കണം. മീനങ്ങാടി ഗവ : ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
നടന്ന ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ശുചിത്വം, ഭക്ഷണ ശുചിത്വം ഇവ പാലിക്കുക വഴി രോഗങ്ങളെ തടയുന്നതോടൊപ്പം ആരോഗ്യപൂര്‍ണമായ ജീവിതത്തിനും സഹായകരമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തുടര്‍ന്ന് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ദിനീഷ് പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി സന്ദേശം നല്‍കി.ദിനാചരണത്തിന്റെ ഭാഗമായി 1 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്കാണ് സ്‌കൂളുകളിലും അങ്കണവാടികളിലും ആല്‍ബന്‍ഡസോള്‍ ഗുളികവിതരണം ചെയ്തത് . ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണ- വിദ്യാഭ്യാസ വകുപ്പുകള്‍, വനിതാ-ശിശുവികസന വകുപ്പ് , ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവർ സംയോജിച്ചാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.ദേശീയ വിരവിമുക്ത ദിനമായ നവംബര്‍ 26 ന് കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിനാണ് നല്‍കുക. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കുഞ്ഞിക്കണ്ണന്‍, ഐ സി ഡി എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഹഫ്‌സത്ത് ടി, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ അഷറഫ് കെ കെ, ടോമി തോമസ്, മജീദ് താമ്പാറ, ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഇന്‍ ചാര്‍ജ്ജ് മജോ ജോസഫ്, മീനങ്ങാടി ഗവ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രേംകുമാര്‍ എന്നിവര്‍സംസാരിച്ചു.
Leave a Reply