ഭരണഘടനാ ദിനാചരണം
കൽപ്പറ്റ :നെഹ്‌റു യുവ കേന്ദ്രയുടെയും കല്‍പ്പറ്റ എന്‍ എം എസ് എം ഗവണ്‍മെന്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് സെമിനാര്‍, പദയാത്ര, ഭരണഘടനാ ആമുഖ വായന തുടങ്ങിയ പരിപാടികള്‍ നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുബിന്‍ പി ജോസഫ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. കെ എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കൃഷ്ണന്‍ എം മൂത്തിമല മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ സൂപ്രണ്ട് സി എം സിജു, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ എ അഭിജിത്ത്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം എസ് വിനീഷ, അരുന്ധതി അരവിന്ദ്, വോളന്റിയര്‍ സെക്രട്ടറിമാരായ ആല്‍ബിന്‍ ദിലീപ്, ബി എസ് കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു.
Leave a Reply