ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
കല്‍പ്പറ്റ :നവംബര്‍ 26 ഭരണഘടന ദിനമായി യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റുയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഭരണ ഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഭരണ ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രതിഷേധര്‍ഹമാണെന്ന് സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എ മുഹമ്മദ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വീനര്‍ പി പി ആലി,പി കെ ജയലക്ഷ്മി,അഡ്വ വേണുഗോപാല്‍,എം സി,സെബാസ്റ്റ്യന്‍,ജോസ് കളപുരക്കല്‍,പ്രവീണ്‍ തങ്കപ്പന്‍,നാസര്‍ സി എം പി,എന്‍ കെ റഷീദ്,സി പി വര്‍ഗീസ്,ടി ജെ ഐസക്,കെ ഇ വിനയന്‍,സംഷാദ് മരക്കാര്‍,ഒ വി അപ്പച്ചന്‍,റസാഖ് കല്‍പ്പറ്റ,എം എ ജോസഫ്,എന്‍ കെ വര്‍ഗീസ് വി എ മജീദ്,പി കെ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply