വനിതാ കമ്മീഷന്‍ അദാലത്ത്*
കല്പറ്റ :സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി. കുഞ്ഞായിഷിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 39 പരാതികള്‍ പരിഗണിച്ചു. 9 പരാതികള്‍ തീര്‍പ്പാക്കി. 29 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഒരു പരാതിയില്‍ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഡ്വ. മിലി മാത്യൂ, കൗണ്‍സിലര്‍മാരായ ഷീനു ജോര്‍ജ്ജ്, റിയ ജോസ് എന്നിവര്‍ പങ്കെടുത്തു.
Leave a Reply