വോട്ടര്‍പട്ടിക പുതുക്കല്‍:* *ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ അവലോകനം നടത്തി*
കൽപ്പറ്റ:പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. കരട് വോട്ടര്‍ പട്ടിക നവംബര്‍ 30 നും അന്തിമ വോട്ടര്‍ പട്ടിക ജനുവരി 6 നും പ്രസിദ്ധീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും കരട് വോട്ടര്‍പട്ടിക പരിശോധിക്കാം. പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍, അഭിപ്രായങ്ങള്‍ ഉള്ളവര്‍ ഡിസംബര്‍ 15 നകം ഇ.ആർ.ഒ മാരെ നേരിട്ട് അറിയിക്കണം. ജില്ലാ കളക്‌റുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, താലൂക്ക് ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply