December 11, 2024

ജീവദായകം രക്തദാന ക്യാമ്പ്; നവംബർ 30 ന്

0
Img 20241128 Wa0058

മാനന്തവാടി: മലങ്കര കത്തോലിക്ക സഭയുടെ യുവജന കൂട്ടായ്മയായ മലങ്കര കാത്തലിക് യൂത്ത് മൂവ് മെൻ്റ് ( എം സി വൈ എം) ബത്തേരി രുപതയുടെ നേതൃത്വത്തിൽ എം സി വൈ എം മാനന്തവാടി മെഡിക്കൽ കോളേജിൽ നവംബർ 30 തിയ്യതി രാവിലെ 9 ,.30 ന് ജിവദായകം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.100 പേരോളം പങ്കെടുക്കുന്ന ക്യാമ്പ് യുവജനങ്ങളിൽ രക്തദാനത്തെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുന്നതിന് വേണ്ടിയാണ് നടത്തുന്നത്. ക്വാമ്പിന് ശേഷം നടക്കുന്ന സമ്മേളനത്തിൽ എം സി വൈ എം രൂപതാതല മത്സരത്തിൽ മേഖലയിൽ നിന്നും വിജയികളായവരെ ആദരിക്കും.വാർത്താ സമ്മേളനത്തിൽ രൂപത പ്രസി: എബി അബ്രഹാം, അസി: ഡയരക്ടർ ഫാ: ജോസഫ് ചെലമ്പറമ്പത് ,മേഖല ഡയരക്ടർ ഫാ: വർഗീസ് മറ്റമന, ട്രഷറർ ജസ്റ്റിൻ ബേബി, മേഖല പ്രസി അലിൻ്റ ഷാജി, അമൽ ജോർജ് എന്നിവർ സംബന്ധിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848 4971 30, 82.811 49074

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *