പെൻഷന് ക്ഷാമാശ്വാസം: ആറ് ഗഡു 19 ശതമാനം ഉടനെ അനുവദിക്കണം – പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക.
കല്പ്പറ്റ: സംസ്ഥാനത്ത് പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, 2022 മുതൽ കുടിശ്ശികയായ ആറ് ഗഡു 19 ശതമാനം ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ വിതരണം ചെയ്യുക, മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കുക, കെ.എസ്.ആർ.ടി.സി. ശമ്പളവും പെന്ഷനും സമയബന്ധിതമായി വിതരണം ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് (കെ.എസ്.പി.എൽ ) ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിനോടനുബന്ധിച്ച് നടത്തിയ ധർണ്ണ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ഹമീദ് അധ്യക്ഷത വഹിച്ചു. പിപി.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡോ.മുസ്തഫ ഫാറൂഖി, പി.കെ.മുഹമ്മദ്, പി.കെ.അബൂബക്കര്, പി ഇബ്രാഹിം, എം.മമ്മു മാസ്റ്റര്, പി.മമ്മുട്ടി മാസ്റ്റര്, കെ.അഹമ്മദ് മാസ്റ്റര്, കെ.മുഹമ്മദ് ഷാ, എ.റസാഖ് മാസ്റ്റര് പ്രസംഗിച്ചു. ജില്ലാ ജനറല് സെക്രട്ടറി കെ അബ്ദുല് കരീം സ്വാഗതം പറഞ്ഞു.ടി പി അമ്മദ്, കെ.മുഹമ്മദ് മാസ്റ്റർ, സി.ഇ.എ.ബക്കർ, കെ.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഇ.കെ.എം.ഷാഫി മാസ്റ്റരർ, അഷ്‌റഫ്.വി, വി.അബ്ദുറഷീദ്, എം.മുഹമ്മദ്, പി.ഷംസുദ്ധീന്, കെ.അബ്ദുല്ല, പി.ഇബ്രാഹിം മാസ്റ്റർ, കെ.മൊയ്തീന് കുട്ടി നേതൃത്വം നൽകി.
Leave a Reply