പണിയ നൃത്തം; വിധി നിർണയത്തിലെ അപാകതക്കെതിരെ തുടികൊട്ടി പ്രതിഷേധം .
നടവയൽ: സ്കൂൾ കലോൽസവത്തിൽ
പണിയ നൃത്ത വിധി നിർണയത്തിലെ അപാകതക്കെതിരെ തുടികൊട്ടി പ്രതിഷേധം .
ഹൈസ്‌കൂൾ വിഭാഗം പണിയനൃത്ത മത്സരത്തിലെ വിധി നിർണയത്തിൽ അപാകത ആരോപിച്ചാണ് മത്സരാർഥികളും കലാകാരന്മാരും തുടി കൊട്ടി നൃത്തം ചെയ്ത പ്രതിഷേധിച്ചത്.
മത്സരിച്ച ടീമുകളിലുൾപ്പെട്ട വിദ്യാർഥികളും പണിയകലാകാരന്മാരും മത്സരംനടന്ന വേദി ആറ കെ.ജെ. ഓഡിറ്റോറിയത്തിനുപുറത്ത് തുടികൊട്ടി നൃത്തംചെയ്താണ് പ്രതിഷേധിച്ചത്.
എച്ച്.എസ്. വിഭാഗത്തിൽ വിധിനിർണയം വന്നതിനുപിന്നാലെത്തന്നെ അപാകങ്ങളെച്ചൊല്ലി ആക്ഷേപമുയർന്നിരുന്നു. മത്സരിച്ച ടീമുകളിലുൾപ്പെട്ടവർ വിധികർത്താക്കളോട് നേരിട്ട് ആക്ഷേപമുന്നയിച്ചു. എച്ച്.എസ്.എസ്. വിഭാഗത്തിന്റെ മത്സരഫലം അറിയിക്കുന്നതിനിടെ കൂവലുയർന്നു. പിന്നാലെ രണ്ടുവിഭാഗങ്ങളിലുമായി പങ്കെടുത്തവർ വേദിക്കുപുറത്ത് പ്രതിഷേധിച്ചു. പണിയനൃത്തത്തിലെ മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണ് വിജയിയെ തീരുമാനിച്ചതെന്നായിരുന്നു ആരോപണം. വയനാട്ടിൽനിന്നുള്ള പണിയനൃത്തമാണ് ശാസ്ത്രീയമെന്ന് വിലയിരുത്തുക, കലോത്സവത്തിൽ വയനാട്ടിൽനിന്ന് തെറ്റായ പണിയനൃത്തം പോയാൽ അതുശരിയാണെന്ന് വ്യാഖ്യാനിക്കപ്പെടും -പ്രതിഷേധക്കാർ പറഞ്ഞു. മത്സരത്തിൽ എച്ച്.എസ്. വിഭാഗത്തിൽ തൃക്കൈപ്പറ്റ ജി.എച്ച്.എസും എച്ച്.എസ്.എസ്. വിഭാഗത്തിൽ കണിയാമ്പറ്റ എം.ആർ.എസുമായിരുന്നു വിജയികൾ. ഇത്തവണ ആദ്യമായാണ് പണിയ നൃത്തം ഉൾപ്പെടെ യു ള്ള ഗോത്രകലകൾ കലോൽസവത്തിൽ ഉൾപ്പെടുത്തിയത്
Leave a Reply