മുണ്ടക്കൈ ചൂരൽ മല പുനരധിവാസം വേഗത്തിലാക്കണം; -കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽ മല ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ നിയോജക മണ്ഡല സമ്മേളനം ആവശ്യപ്പെട്ടു. കൽപ്പറ്റ എം.എൽ.എ. അഡ്വ.ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ടി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം വയനാട് ഡി.സി സി. പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. വിപിന ചന്ദ്രൻ ,വേണുഗോപാൽ എം. കീഴ്ശ്ശേരി, ജി. വിജയമ്മ,ജില്ലാ സെക്രട്ടറി ടി.ജെ. സക്കറിയാസ്, വനിതാഫോറംജില്ലാ പ്രസിഡന്റ് കെ.എം. ആലീസ്, എൻ.ഡി.ജോർജ് , കെ. എൽ. തോമസ്, ടെസ്സി ബാബു , കെ.സ്റ്റീഫൻ , ടി.ഒ. റെയ്മൺ,കെ.ഐ. തോമസ്, സി.ജോസഫ് , ടി.കെ. ജേക്കബ്, വി. രാമനുണ്ണി . പി എംജോസ് , ടി.വി.കുര്യാക്കോസ് , കെ.സുബ്രമണ്യൻ, കെ.ശശികുമാർ .പി.സരസമ്മടീച്ചർ, ഷാജി മോൻ ജേക്കബ്, പി.എൽ വർക്കി, കെ.ടി. ശ്രീധരൻ ,കെ.വിശ്വനാഥൻ, കെ.തോമസ് റാത്തപ്പളിൽ, ഒ .എം. ജയേന്ദ്രകുമാർ ,രമേശൻ മാണിക്യൻ , ആർ.രാമചന്ദ്രൻ , പി.ജെ. ആന്റെണി, കെ. രാധാകൃഷ്ണൻ ,പി.ഹംസ, സി.എസ്. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും ,കേരള ചരിത്രത്തിൽ ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ക്ഷാമാശ്വാസം കുടിശ്ശികയായിരിക്കുകയാണെന്നും, കുടിശ്ശികയായ 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കണ്ട മെന്നും ആവശ്യപ്പെട്ടു.
Leave a Reply