ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളമുണ്ട:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ഗവ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ വെള്ളമുണ്ട, ആയുഷ്ഗ്രാമം മാനന്തവാടി എന്നിവരുടെ നേതൃത്വത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ സഹകരണത്തോടെ മുത്തറ അംഗൻവാടിയിൽ വച്ച് ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സഫീല പടയൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ ശ്രുതി എസ്. എസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരൻ സ്വാഗതം ആശംസിച്ചു. ഡോ സിജോ കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. ഡോ റൈസ കെ എസ് യോഗ പരിശീലനത്തിനു നേതൃത്വം നൽകി. ഫസീല സി. എം, രജനി,ബിബിൻ പി എഫ്,ബിന്ദു. ബീബു,ഷർണിമ ശങ്കരൻ,സ്മിജിത കെ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply