ദേശീയ അമ്പെയ്ത്ത് മത്സരം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ:സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ ഗവേഷണ പരിശീലന-പഠന വികസന വകുപ്പിന്റെ (കിര്‍ത്താട്സ്) ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തലക്കര ചന്തു സ്മാരക ദേശീയ അമ്പെയ്ത്ത് മത്സരം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അമ്പെയ്ത്് ഉദ്ഘാടനം ചെയ്തു. മത്സരത്തോടനുബന്ധിച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച ട്രൈബല്‍ കള്‍ച്ചറല്‍ എക്സിബിഷന്‍ ഹാള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളം, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 32 ടീമുകളിലായി 140 ഓളം അമ്പെയ്ത്ത് താരങ്ങളാണ് പങ്കെടുക്കുന്നത്. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായി. കിര്‍ത്താട്സ് ഡയറക്ടര്‍ ഡോ. സെ് ബിന്ദു, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍മാരായ പി.ആര്‍ പ്രവീജ്, രാമചന്ദ്രന്‍, ഷിബു, നാരായണന്‍, ആന്ധ്രപ്രദേശ് ട്രൈബല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ മേധാവി ഡോ. നാഗരാജു, റൂറല്‍ ആന്‍ഡ് ട്രൈബല്‍ സോഷ്യോളജി വകുപ്പ് മേധാവി സീത കക്കോത്ത്, മാന്തവാടി ഗവ ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ.കെ സുരേഷ് കുമാര്‍ എന്നിവര്‍പങ്കെടുത്തു
Leave a Reply