January 13, 2025

ജീവദായകം രക്തദാന ക്യാമ്പ് നടത്തി

0
Img 20241201 115207

 

മാനന്തവാടി: മലങ്കര കത്തോലിക്ക സഭയുടെ യുവജന കൂട്ടായ്മയായ മലങ്കര കാതോലിക് യൂത്ത് മൂവ്മെന്റ് ( എം സി വൈ എം ) ബത്തേരി രൂപതയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ വെച്ച് “ജീവദായകം” രക്തദാന ക്യാമ്പ് നടത്തി.

ഫാ. റോയ് വലിയപറമ്പിൽ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങ് Sr. Dr.ഫ്രാൻസിസ് മരിയ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷത വഹിച്ചു.Dr. അർച്ചന രാജൻ,Dr. ബിനീജ മെറിൻ ജോയ് എന്നിവർ രക്തദാനത്തിന്റെ മഹത്വത്തെ പറ്റിയും ഗുണഗണങ്ങളെ പറ്റിയും ബോധവൽക്കരണ ക്ലാസ് എടുത്തു.ജ്യോതിർമയ കോർഡിനേറ്റർ കെ എം ഷിനോജ് രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.എം സി വൈ എം മാനന്തവാടി ഡയറക്ടർ ഫാ. വർഗീസ് മറ്റമന, രൂപത വൈസ് പ്രസിഡന്റ് അമ്പിളി റോയ്,മേഖലാ പ്രസിഡന്റ് അലിന്റെ ഷാജി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *