April 16, 2026

പുഞ്ചകൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

0
Img 20241201 105129
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:പുഞ്ചക്കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷതേടി ഓടുന്നതിനിടെ വീണു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച കർഷകൻ്റെ കുടുംബം ഇറക്കിയ നഞ്ചക്കൃഷിയും കാട്ടാന നശിപ്പിച്ചു. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനയാണു അരയേക്കറിലെ നെല്ല് പൂർണമായും തിന്നും ചവിട്ടിയും നശിപ്പിച്ചത്. കൊയ്ത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് കഴിഞ്ഞ മേയ് 19 ന് ബെന്നിയുടെ പുഞ്ചക്കൃഷി കാട്ടാന നശിപ്പിച്ചത്. വയലിലിറങ്ങി നെല്ല് തിന്നുകൊണ്ടിരുന്ന കാട്ടാനയെ തുരത്തുമ്പോൾ തിരിഞ്ഞെത്തിയ ആനയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ്കമ്പിയിൽ തട്ടി തോട്ടിൽ വീണ് ബെന്നിക്ക് പരുക്കേറ്റതും ചികിത്സയ്ക്കിടെ മരിച്ചതും.

 

ബെന്നിയുടെ മരണശേഷം ഭാര്യ ക്ലാര വീണ്ടും നടത്തിയ കൃഷിയാണ് കഴിഞ്ഞദിവസം കാട്ടാന നശിപ്പിച്ചത്. പാതിരി സൗത്ത് സെക്‌ഷനിലെ ചെക്കിട്ടയിൽ കന്മതിൽ തകർന്നു കിടക്കുന്ന ഭാഗത്തു കൂടിയാണ് ആന എത്തിയത്. കാട്ടാനശല്യം മൂലം 3 കർഷകർ മാത്രമാണ് ഇക്കുറി ചീരവയൽ പാടശേഖരത്തിൽ നഞ്ചക്കൃഷി ഇറക്കിയിരുന്നുള്ളൂ. ഇതിൽ 2 കർഷകർ കഴിഞ്ഞദിവസം നെല്ല് കൊയ്തെടുത്തതോടെ ക്ലാര ബെന്നിയുടെ നെല്ല് മാത്രമാണ് കൊയ്യാനുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *