April 16, 2026

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ്ണ മെഡലും, ഒരു വെള്ളി മെഡലും നേടി ആരിൻ ബി ബാബു.

0
Img 20241202 Wa0018
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി :കേരള സ്പോർട്സ് കൗൺസിൽ നടത്തുന്ന 34 മത് വയനാട് ഡിസ്ട്രിക്ട് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആരിൻ ബി ബാബു നാല് സ്വർണ്ണ മെഡലും ഒരു വെള്ളി മെഡലും കരസ്ഥമാക്കി.

 

പുൽപള്ളി കബനി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ജില്ലാ ടൂർണ്ണമെന്റിലാണ് ആരിൻ ഈ വിജയം കൈവരിച്ചത് .

 

കൊച്ചിയിൽ വെച്ച് നടന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ ആരിൻ ബി ബാബുവിന് കേരളത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു .

 

ജില്ലയിലും സ്റ്റേറ്റിലും സൗത്ത് ഇന്ത്യയിലും നിരവധി മെഡലുകൾ കരാട്ടെയിൽ ആരിൻ നേടിയിട്ടുണ്ട്.

 

അടുത്ത മാസം കേരള സ്പോർട്സ് കൗൺസിൽ നടത്തുന്ന സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു.

 

നിലവിൽ കരാട്ടെ യിൽ നാല് ഡാൻ ബ്ലാക്ക് ബെൽറ്റു കൾ ആരിന്നുണ്ട് .

 

അഞ്ച് വയസ് മുതൽ കരാട്ടെ പരിശീലനം തുടങ്ങിയ ആരിൻ, സെൻസ്സായി കോച്ച് സുരേഷ് പി വി യുടെ ശിക്ഷണത്തിൽ പുൽപ്പള്ളി അലൻ തിലക് സ്കൂളിൽ നിന്നുമാണ് കരാട്ടെ അഭ്യസിക്കുന്നത്.

 

പുൽപള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് ആരിൻ.

 

പുൽപ്പള്ളി,ഭഗവതി പറമ്പിൽ പാക്കം ബാബുവിന്റെയും അനിഷയുടെയും മകനാണ് ആരിൻ, സഹോദരൻ ആരവ് ബി ബാബു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *